Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hong Kong

ടിയാനൻമെൻ കൂട്ടക്കൊല അനുസ്മരിക്കുന്നത് കുറ്റം; ഹോങ്കോംഗിൽ മൂന്നു പേർക്ക് തടവുശിക്ഷ

ഹോങ്കോംഗ്: ഹോങ്കോംഗ് നഗരത്തിൽ വർഷങ്ങളോളം ടിയാനൻമെൻ കൂട്ടക്കൊലാ അനുസ്മരണം സംഘടിപ്പിച്ചിരുന്ന മൂന്ന് ആക്‌ടിവിസ്റ്റുകൾക്ക് കോടതി അഞ്ചു മുതൽ ഏഴു വരെ വർഷം തടവുശിക്ഷ വിധിച്ചു.

ലീ ച്യൂക്ക് യാൻ, ചൗ ഹാംഗ് തുംഗ്, ആൽബർട്ട് ഹോ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ പ്രവർത്തനങ്ങൾ അടിച്ചമർത്താൻ ചൈന ഹോങ്കോംഗിൽ നടപ്പാക്കിയ ദേശീയ സുരക്ഷാ നിയമം അനുസരിച്ചാണ് ഇവരെ വിചാരണ ചെയ്തത്.

2021 സെപ്റ്റംബറിൽ അറസ്റ്റിലായ മൂന്നു പേരും വർഷങ്ങളായി കസ്റ്റഡിയിലായിരുന്നു. അട്ടിമറി, വിധ്വംസക കുറ്റങ്ങളാണ് ഇവർക്കെതിരേ കോടതിയിൽ തെളിഞ്ഞത്.

ഹോങ്കോംഗിലെ പ്രമുഖ ജനാധിപത്യവാദി കൂടിയായ കർദിനാൾ ജോസഫ് സെൻ അടക്കമുള്ളവർ വിധിപ്രഖ്യാപനം കേൾക്കാൻ കോടതിയിലെത്തിയിരുന്നു.

International

ഹോ​ങ്കോം​ഗ് തീ​പി​ടി​ത്തം; മ​ര​ണം 146 ആ​യി, 150 പേ​രെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ല

ഹോ​ങ്കോം​ഗ്: ഹോ​ങ്കോം​ഗി​ൽ ഭ​വ​ന സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ച്ചു. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 146 ആ​യി. കാ​ണാ​താ​യ 150 പേ​രെ​ക്കു​റി​ച്ച് ഇ​നി​യും വി​വ​ര​മി​ല്ലെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

4600ൽ ​അ​ധി​കം ആ​ളു​ക​ളാ​ണ് ഭ​വ​ന സ​മു​ച്ച​യ​ത്തി​ൽ താ​മ​സി​ച്ചി​രു​ന്നു. ഇ​വി​ടു​ത്തെ ഫ​യ​ർ അ​ലാ​മു​ക​ൾ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ഞാ​യ​റാ​ഴ്‌​ച ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഒ​ത്തു​കൂ​ടി​യ​ത്.

കി​ഴ​ക്ക​ൻ ഹോ​ങ്കോം​ഗി​ലു​ള്ള ഭ​വ​ന​സ​മു​ച്ച​യ​ത്തി​ലെ ഏ​ഴ് കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ത്തി​യി​രു​ന്ന ക​മ്പ​നി​യു​ടെ 11 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഴി​മ​തി നി​രോ​ധ​ന വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

International

കെട്ടിടദുരന്തത്തിൽ ഹോങ്കോംഗിൽ ദുഃഖാചരണം ; പ്രതിഷേധിച്ചാൽ കടുത്ത നടപടിയെന്ന് ചൈന

ഹോ​​​ങ്കോം​​​ഗ്: ഹോ​​​ങ്കോം​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ലെ പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ത്തി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 146 ആ​​​യി. ഇ​​​തി​​​നി​​​ടെ, ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കു മു​​​തി​​​ര​​​രു​​​തെ​​​ന്ന് ഹോ​​​ങ്കോം​​​ഗ് നി​​​വാ​​​സി​​​ക​​​ൾ​​​ക്കു ചൈ​​​ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. ചൈ​​​നാ​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ൽ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ നി​​​യ​​​മം ഉ​​​പ​​​യോ​​​ഗി​​​ച്ചു നേ​​​രി​​​ടു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്.

പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ തീ​​​പി​​​ടി​​​ത്ത ദു​​​ര​​​ന്ത​​​ത്തി​​​ൽ ഹോ​​​ങ്കോം​​​ഗി​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ദുഃ​​​ഖാ​​​ച​​​ര​​​ണം ന​​​ട​​​ക്കുന്നതിനിടെയാണ് ചൈ​​​ന​​​യു​​​ടെ അ​​​റി​​​യി​​​പ്പ്. 2019ൽ ​​​ഹോ​​​ങ്കോം​​​ഗി​​​ലു​​​ണ്ടാ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക​​​യി​​​ൽ ചൈ​​​നാ​​​വി​​​രു​​​ദ്ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ചൈ​​​ന​​​യി​​​ലെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ സ്വ​​​ത​​​ന്ത്ര അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ൺ‌​​​ലൈ​​​ൻ ഒ​​​പ്പു​​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തി​​​യ സം​​​ഘ​​​ത്തി​​​ലെ ഒ​​​രാ​​​ളെ ഹോ​​​ങ്കോം​​​ഗ് പോ​​​ലീ​​​സ് ശ​​​നി​​​യാ​​​ഴ്ച അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ പ​​​രാ​​​തി​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

കെ​ട്ടി​ട ന​വീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഹോ​ങ്കോം​ഗ് നി​വാ​സി​ക​ൾ​ക്ക് ശ​ക്ത​മാ​യ അ​മ​ർ​ഷ​മു​ണ്ട്. സു​ര​ക്ഷി​ത​ല്ലാ​ത്ത നി​ർ​മാ​ണ രീ​തി​ക​ൾ ദു​ര​ന്ത​വ്യാ​പ്തി വ​ർ​ധി​ക്കാ​ൻ ഇ​ടാ​ക്കി​യെ​ന്നാ​ണു സൂ​ച​ന. സം​ഭ​വ​ത്തി​ൽ ന​വീ​ക​ര​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത സ്ഥാ​പ​ന​ത്തി​ലെ 11 പേ​രെ പോ​ലീ​സ് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ന​ര​ഹ​ത്യ അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​​​തി​​​നി​​​ടെ, തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ വാം​​​ഗ് ഫു​​​ക് കോ​​​ർ​​​ട്ട് പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ത്തി​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യി​​​ൽ ആ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. 4,600 പേ​​​ർ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ ബു​​​ധ​​​നാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് ആ​​​രം​​​ഭി​​​ച്ച തീ​​​പി​​​ടി​​​ത്തം വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് അ​​​ണ​​​യ്ക്കാ​​​നാ​​​യ​​​ത്. 150 പേ​​​രെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല.

മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഇ​​​ന്തോ​​​നേ​​​ഷ്യ​, ഫി​​​ലി​​​പ്പീ​​​ൻ​​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​​നി​​​ന്നു​​​ള്ള കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.കാ​​​ണാ​​​താ​​​യ​​​വ​​​രി​​​ലും കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ണ്ട്. മ​​​ര​​​ണ​​​സം​​​ഖ്യ ഇനിയും ഉ​​​യ​​​രു​​​മെ​​​ന്നാ​​ണു നി​​​ഗ​​​മ​​​നം.

International

ഹോ​ങ്കോം​ഗ് ഫ്ലാ​റ്റ് തീ​പി​ടി​ത്തം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 128 ആ​യി

ഹോ​ങ്കോം​ഗ്: വാം​ഗ് ഫു​ക് കോ​ർ​ട്ട് പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 128 ആ​യി. 100ലേ​റെ പേ​രെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്.

200 ലേ​റെ പേ​രെ കു​റി​ച്ച് ഇ​തു​വ​രെ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ച​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 2311 അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

സം​ഭ​വ​ത്തി​ൽ നി​ർ​മാ​ണ ക​മ്പ​നി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ര​ണ്ട് ഡ​യ​റ​ക്ട​ർ​മാ​രെ​യും ഒ​രു എ​ൻ​ജി​നീ​യ​റെ​യും അ​റ​സ്റ്റ് ചെ​യ്തു. 20 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഫ്ലാ​റ്റ് നി​ല​വാ​രം കു​റ​ഞ്ഞ സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം ന​ട​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ​ക്കു പു​റ​മേ കെ​ട്ടി​യ മു​ള​ങ്കാ​ലു​ക​ളി​ൽ നി​ന്നാ​ണ് ആ​ദ്യം തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണു നി​ഗ​മ​നം. എ​ളു​പ്പം തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഉ​പ​യോ​ഗി​ച്ച​തും തീ ​വേ​ഗം പ​ട​രാ​നി​ട​യാ​ക്കി. എ​ട്ട് ബ്ലോ​ക്കു​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ൽ 2000 വീ​ടു​ക​ളു​ണ്ട്. 4600 ആ​ളു​ക​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഇ​തി​ൽ 32 നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്.

 

International

ഹോ​ങ്കോം​ഗ് ഫ്ലാ​റ്റ് തീ​പി​ടി​ത്തം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 94 ആ​യി

ഹോ​ങ്കോം​ഗ്: താ​യ് പോ​യി​ലെ വാ​ങ് ഫു​ക് കോ​ർ​ട്ട് പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 94 ആ​യി. 100ലേ​റെ പേ​രെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. 200 ലേ​റെ പേ​രെ കു​റി​ച്ച് ഇ​തു​വ​രെ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​പ്പോ​ഴും തീ​യു​ണ്ട്. ഇ​ത് അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ നി​ർ​മാ​ണ ക​മ്പ​നി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ര​ണ്ട് ഡ​യ​റ​ക്ട​ർ​മാ​രെ​യും ഒ​രു എ​ൻ​ജി​നീ​യ​റെ​യും അ​റ​സ്റ്റ് ചെ​യ്തു. 20 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഫ്ലാ​റ്റ് നി​ല​വാ​രം കു​റ​ഞ്ഞ സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം ന​ട​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ​ക്കു പു​റ​മേ കെ​ട്ടി​യ മു​ള​ങ്കാ​ലു​ക​ളി​ൽ നി​ന്നാ​ണ് ആ​ദ്യം തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണു നി​ഗ​മ​നം. എ​ളു​പ്പം തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഉ​പ​യോ​ഗി​ച്ച​തും തീ ​വേ​ഗം പ​ട​രാ​നി​ട​യാ​ക്കി. എ​ട്ട് ബ്ലോ​ക്കു​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ൽ 2000 വീ​ടു​ക​ളു​ണ്ട്. 4600 ആ​ളു​ക​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഇ​തി​ൽ 32 നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്.

International

ഹോ​ങ്കോം​ഗ് തീ​പി​ടി​ത്തം; മ​ര​ണ​സം​ഖ്യ 55 ആ​യി

ബെ​യ്ജിം​ഗ്: ഹോ​ങ്കോം​ഗി​ലെ താ​യ് പോ ​ജി​ല്ല​യി​ലെ ബ​ഹു​നി​ല ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണം 55 ആ​യി. 250 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട്. മ​രി​ച്ച​വ​രി​ൽ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​വും ഉ​ൾ​പ്പെ​ടു​ന്നു.

കെ​ട്ടി​ട​ത്തി​ൽ എ​ത്ര പേ​ർ കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ടെ​ന്ന​തി​ൽ ഇ​പ്പോ​ഴു അ​വ്യ​ക്ത​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. തീ​പി​ടു​ത്ത​മു​ണ്ടാ​യി 20 മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടു​മ്പോ​ഴും എ​ട്ട് ട​വ​റു​ക​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​ലെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നാ​യി​ട്ടി​ല്ല.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പു​റ​മേ കെ​ട്ടി​യ മു​ള​ക​ളി​ൽ നി​ന്നാ​ണ് ആ​ദ്യം തീ​പ​ട​ർ​ന്ന​ത്. പി​ന്നീ​ട് കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന് ചു​റ്റു​മു​ള്ള മ​ര​ങ്ങ​ളി​ലൂ​ടെ തീ ​പെ​ട്ട​ന്ന് പ​ട​രു​ക​യാ​യി​രു​ന്നു.

International

ഹോ​ങ്കോം​ഗ് ഫ്ലാറ്റ് തീ​പി​ടി​ത്തം: മ​ര​ണം 44 ആ​യി, നി​ർ​മാ​ണ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​രായ മൂന്ന് പേർ അ​റ​സ്റ്റി​ൽ

ബെ​യ്ജിം​ഗ്: ഹോ​ങ്കോം​ഗി​ലെ വ​ട​ക്ക​ൻ താ​യ് പോ​യി​ൽ പാ​ർ​പ്പി​ട്ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ 44 ആ​യി. 279പേ​രെ കാ​ണാ​താ​യി. 700പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ൽ നി​ർ​മാ​ണ ക​മ്പ​നി എ​ക്സി​ക്യൂ​ട്ടീ​വു​ക​ളാ​യ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ട് ഡ​യ​റ​ക്ട​ർ​മാ​രും ഒ​രു ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. തീ ​പെ​ട്ടെ​ന്ന് പ​ട​രാ​ൻ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ൾ നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചെ​ന്ന പേ​രി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

800ല​ധി​കം അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളാ​ണ് തീ​യ​ണ​യ്ക്കാ​നാ​യി പ​രി​ശ്ര​മി​ക്കു​ന്ന​ത്. എ​ട്ട് കെ​ട്ടി​ട​ങ്ങ​ളി​ൽ നാ​ലെ​ണ്ണ​ത്തി​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി.

ന​ഗ​ര​ത്തി​ന്‍റെ വ​ട​ക്ക് താ​യ് പോ ​ഡി​സ്ട്രി​ക്‌​ടി​ൽ സ്ഥി​തി ചെ​യ്യു​ന്ന വാം​ഗ് ഫു​ക് കോ​ർ​ട്ട് പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 31 നി​ല​ക​ളു​ള്ള എ​ട്ടു വ​ൻ കെ​ട്ടി​ട​ങ്ങ​ളി​ലാ​യി 2,000 വ​സ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ​മു​ച്ച​യ​മാ​ണി​ത്. 4600 പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്.

ഏ​ഴു കെ​ട്ടി​ട​ങ്ങ​ളി​ലും തീ ​പ​ട​ർ​ന്നു. 700 അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും തീ ​അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. തീ​പി​ടി​ത്തം ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ​ക്കു പു​റ​ത്തു സ്ഥാ​പി​ച്ചി​രു​ന്ന മു​ള​കൊ​ണ്ടു​ള്ള ത​ട്ടു​ക​ൾ അ​തി​വേ​ഗം തീ ​പ​ട​രാ​ൻ ഇ​ട​യാ​ക്കി.

International

ഹോ​ങ്കോം​ഗ് തീ​പി​ടി​ത്തം: മ​ര​ണ​സം​ഖ്യ 36 ആ​യി; 700പേ​രെ ര​ക്ഷ​പെ​ടു​ത്തി

ബെ​യ്ജിം​ഗ്: ഹോ​ങ്കോം​ഗി​ലെ വ​ട​ക്ക​ൻ താ​യ് പോ​യി​ൽ പാ​ർ​പ്പി​ട്ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ 36 ആ​യി. 279പേ​രെ കാ​ണാ​താ​യി. 700പേ​രെ ര​ക്ഷ​പെ​ടു​ത്തി ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മാ​റ്റി.

ന​ഗ​ര​ത്തി​ന്‍റെ വ​ട​ക്ക് താ​യ് പോ ​ഡി​സ്ട്രി​ക്‌​ടി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വാം​ഗ് ഫു​ക് കോ​ർ​ട്ട് പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 31 നി​ല​ക​ളു​ള്ള എ​ട്ടു വ​ൻ കെ​ട്ടി​ട​ങ്ങ​ളി​ലാ​യി 2,000 വ​സ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ​മു​ച്ച​യ​മാ​ണി​ത്. 4600 പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്.

ഏ​ഴു കെ​ട്ടി​ട​ങ്ങ​ളി​ലും തീ ​പ​ട​ർ​ന്നു. 700 അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും തീ ​അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

തീ​പി​ടി​ത്തം ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ​ക്കു പു​റ​ത്തു സ്ഥാ​പി​ച്ചി​രു​ന്ന മു​ള​കൊ​ണ്ടു​ള്ള ത​ട്ടു​ക​ൾ തീ ​അ​തി​വേ​ഗം പ​ട​രാ​ൻ ഇ​ട​യാ​ക്കി.

 

International

ഹോ​ങ്കോം​ഗ് തീ​പി​ടി​ത്തം; മ​ര​ണ​സം​ഖ്യ 14 ആ​യി

ബെ​യ്ജിം​ഗ്: ഹോ​ങ്കോം​ഗി​ലെ വ​ട​ക്ക​ൻ താ​യ് പോ​യി​ൽ പാ​ർ​പ്പി​ട്ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ 14 ആ​യി. നി​ര​വ​ധി​പേ​ർ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

എ​ട്ട് ബ്ലോ​ക്കു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ഭ​വ​ന സ​മു​ച്ച​യ​ത്തി​ൽ ഏ​ക​ദേ​ശം 2,000 അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​ണ്ട്. കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് 3.34നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ പു​റം​ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന മു​ള​കൊ​ണ്ടു​ള്ള സ്കാ​ഫോ​ൾ​ഡിം​ഗി​ലേ​ക്കും മ​റ്റ് നി​ർ​മാ​ണ സാ​മ​ഗ്ര​ഹി​ക​ളി​ലേ​ക്കും തീ​പ​ട​ർ​ന്ന​തോ​ടെ​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യ​ത്.

International

ഹോങ്കോംഗിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; 13 മരണം

ബെയ്ജിംഗ്: ഹോങ്കോംഗിലെ വടക്കൻ തായ് പോയിൽ വൻ തീപിടിത്തം. പാർപ്പിട്ട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ 13 പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റതായി അഗ്നിശമനസേന അറിയിച്ചു.

എട്ട് ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്ന ഭവന സമുച്ചയത്തിൽ ഏകദേശം 2,000 അപ്പാർട്ടുമെന്‍റുകളുണ്ട്. 4,800 പേർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് 3.34നാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിന്‍റെ പുറംഭാഗത്ത് സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള സ്കാഫോൾഡിംഗിലേക്കും മറ്റ് നിർമാണ സാമ​ഗ്രഹികളിലേക്കും തീപടർന്നതോടെയാണ് സ്ഥിതിഗതികൾ വഷളായത്.

Latest News

Corehub Up